സംശയമൊക്കെ നല്ലത് തന്നെ; ഇതൊക്കെ ഗൂഗിളിനോട് ചോദിച്ചാൽ എട്ടിന്റെ പണി ഉറപ്പാ


പണ്ടൊക്കെ സംശയം വന്നാൽ മുതിർന്നവരോടോ അധ്യാപകരോടോ ആയിരുന്നു ചോദിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, നേരെ പോകുന്നത് ഗൂഗിളിന്റെ അടുത്തേയ്ക്കാണ്. എന്ത് ചോദ്യം ആണെങ്കിലും ത്തരം കണ്ടെത്താന്‍ ഗൂഗിള്‍ ആളുകളെ സഹായിക്കും. എന്നാൽ അങ്ങനെ എല്ലാം ചെന്ന് പുള്ളിക്കാരനോട് ചോദിക്കാൻ കഴിയില്ല. വിവരങ്ങള്‍ തിരയുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കണം. ഗൂഗിളില്‍ ചില പ്രത്യേക കാര്യങ്ങള്‍ തിരയുന്നത് ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ചിലപ്പോൾ ആ സംശയം നി​ങ്ങളെ എത്തിക്കുന്നത് ജയിലിൽ ആയിരിക്കും. എന്തൊക്കെ കാര്യങ്ങളാണ് ഗൂഗിളില്‍ തിരയുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ബോംബ് നിര്‍മ്മാണവും ആയുധ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഗൂഗിളില്‍ തിരയരുത്. ഇത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ നിങ്ങള്‍ സുരക്ഷാ ഏജന്‍സികളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഗുരുതരമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കുകയും തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചുമത്താന്‍ പോലും കാരണമാകുകയും ചെയ്യും. കുട്ടികളെ ഉള്‍പ്പെടുത്തുന്ന അനുചിതമോ ആക്ഷേപകരമോ ആയ ഉള്ളടക്കം തിരയാൻ പാടില്ല. ഇന്ത്യയിൽ പോക്സോ നിയമപ്രകാരം ഇത് വളരെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. ഒരാളുടെ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ അക്കൗണ്ട് അല്ലെങ്കില്‍ വെബ്സൈറ്റ് ഇവയൊക്കെ ഹാക്ക് ചെയ്യാനുള്ള വഴികള്‍ ചോദിക്കുന്നതും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ (ഐടി ആക്ട്) ലംഘനമാണ് ഇതുവഴി ഉണ്ടാകുന്നത്. അസുഖം വന്നാൽ ഡോക്ടറോട് പറയുന്നതിലും കൂടുതൽ കാര്യം ഗൂഗിളില്‍ ആണ് ആളുകൾ തിരയുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഒരു രോഗമോ ആരോഗ്യപ്രശ്‌നമോ ഉണ്ടെങ്കില്‍, ഗൂഗിളില്‍ ചികിത്സയ്ക്കായി തിരയുകയും ലഭിക്കുന്ന വിവരങ്ങള്‍ സ്വയം പിന്തുടരുകയും ചെയ്യുന്നത് അപകടകരമാണ്. തെറ്റായ വിവരങ്ങള്‍ നിങ്ങളുടെ രോഗാവസ്ഥ കൂടുതല്‍ വഷളാക്കും. സ്വയം ചികിത്സ നടത്താതെ വൈദ്യോപദേശം തേടേണ്ടത് പ്രധാനമാണ്.



Post a Comment

0 Comments