പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജനയുടെ ത്രൈമാസ അവലോകന യോഗം ചേര്‍ന്നു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ജോയിൻ്റ് സെക്രട്ടറിയായ സെന്‍ട്രല്‍ നോഡല്‍ ഓഫീസര്‍ എസ്.ഹരികിഷോര്‍ അവലോകനം നടത്തി. യോഗത്തില്‍ എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ കര്‍ഷകര്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള കൃഷി രീതികള്‍ അവലംബിക്കേണ്ടതാണെന്നും ആവശ്യമായ മറ്റു നിര്‍ദ്ദേശങ്ങള്‍ കൃഷിഭവനുകളിലൂടെ നല്‍കുമെന്നും അറിയിച്ചു. യോഗത്തില്‍ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് പി മിനിമേനോന്‍ , കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി ആര്‍ജിത, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് ഷെറിന്‍ മുള്ളര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന നിര്‍വ്വഹണം നടത്തുന്ന വിവിധ വകുപ്പുകളുടെ ജില്ലാ തലഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
കാർഷിക ഉൽപാദനക്ഷമത വർധിപ്പിക്കുക
വിള വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുക
സുസ്ഥിര കാർഷിക രീതികൾ വ്യാപിപ്പിക്കുക
ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക
വിളവെടുപ്പിന് ശേഷമുള്ള സംഭരണ സൗകര്യങ്ങൾ വികസിപ്പിക്കുക
കർഷകർക്ക് ഹ്രസ്വകാല-ദീർഘകാല വായ്പ ലഭ്യത വർധിപ്പിക്കുക
ക്ഷീരം, മത്സ്യം, കോഴിവളർത്തൽ തുടങ്ങിയ അനുബന്ധ മേഖലകൾക്ക് പ്രോത്സാഹനം നൽകുക. എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം






0 Comments