മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം സെൽഫ് ഗോളായി മാറി: വിഎൻ വാസവൻ


മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനങ്ങളെല്ലാം സെൽഫ് ഗോളായി മാറിയെന്ന് വിഎൻ വാസവൻ. സെൽഫ് ഗോൾ അടിച്ച് മുഖ്യമന്ത്രി കുപ്രസിദ്ധനായിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ഒരു മാസത്തിനിടെ 6 സെൽഫ് ഗോളുകളാണ് മുഖ്യമന്ത്രി അടിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. മൂലം വള്ളംകളിക്ക് കുട്ടനാടിന് അവധി നൽകുന്ന വിഷയത്തിൽ മുഖ്യമന്ത്രിയുടെ ദ്വി മുഖസ്വഭാവവും വെളിവായെന്നും സ്വന്തം പാർട്ടിയിൽ നിന്ന് പോലും മുഖ്യമന്ത്രിക്ക് ശരമേൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയം ആദ്യം പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യണമായിരുന്നുവെന്നും സ്ഥാനമേറ്റ ആദ്യം മുഖ്യമന്ത്രി ഒപ്പിട്ടത് മദ്യവുമായി ബന്ധപ്പെട്ട ഫയലിലാണെന്നും അദ്ദേ​ഹം ചൂണ്ടിക്കാണിച്ചു. എംവി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്നപ്പോൾ ബക്കാർഡിയുടെ ഫയലിൽ ഒരു തീരുമാനവും എടുത്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരിമണൽ ഖനനം സ്വകാര്യവൽക്കരണമാണെന്നും മിഷൻ സമുദ്ര വഴി മണ്ണും കടലും അദാനിക്ക് തീറെഴുതുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. ശബരിമല സ്വർണ്ണ കേസിലും അദ്ദേഹം പ്രതികരിച്ചു. ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാന പരിശോധന കോടതി നിർദേശപ്രകാരമാണെന്നും അത് നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണ കേസ് അന്വേഷണത്തിൽ കോടതി ഇതുവരെ തൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും എസ്ഐടിയിലും കോടതിയിലും പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റപത്രത്തിൽ എന്താണ് പറയുന്നതെന്ന് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



إرسال تعليق

0 تعليقات