കണ്ണൂർ; ഭരണ മാറ്റത്തിന്റെ മറവിൽ ജീവനക്കാരെ അന്യായമായി സംസ്ഥാനത്ത് തലങ്ങും വിലങ്ങും മാനദണ്ഡ വിരുദ്ധമായി സ്ഥലംമാറ്റം നടത്തുന്ന ഭരണാനുകൂല സംഘടനകളുടെയും സംസ്ഥാന സർക്കാരിൻ്റെയും നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് നൂറുകണക്കിന് സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിനിരന്നു കൊണ്ട് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരും അധ്യാപകരും നിയമസഭയിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
കണ്ണൂരിൽ നടന്ന പ്രതിഷേധ പരിപാടി കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് എ കെ ബീന ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എം സുഷമ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറി ഡോ ഇ വി സുധീർ, എ കെ പി സി ടി എ ജില്ലാ സെക്രട്ടറി ഡോ. രാഖി രാഘവൻ, കെ ജി എൻ എ സംസ്ഥാന കമ്മിറ്റി അംഗം കെ വി പുഷ്പജ, പി എസ് സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ വി മനോജ് കുമാർ, കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി പ്രിയദർശൻ എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.
.jpg)


.gif)
Post a Comment