ചരിത്രത്തിലേക്ക് പന്തുതട്ടാന്‍ ഒരു മലയാളി; ഫുട്‌ബോള്‍ ലോകകപ്പ് ടീമില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളിയായി തലശേരിക്കാരന്‍ തഹ്‌സിന്‍ മുഹമ്മദ്

 

ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ടീമില്‍ ഇടംനേടി മലയാളിയായ തഹ്‌സിന്‍ മുഹമ്മദ്. ഖത്തര്‍ ടീമിന് വേണ്ടിയാണ് കണ്ണൂര്‍ സ്വദേശികളുടെ മകനായ തഹ്‌സിന്‍ പന്തുതട്ടുക. ലോകകപ്പ് ടീമില്‍ ഇടംനേടുന്ന ആദ്യ മലയാളിയാണ് തഹ്‌സിന്‍.ഖത്തര്‍ ടീമിനായാണ് പത്തൊന്‍പതുകാരന്‍ തഹ്‌സിന്‍ ബൂട്ടണിയുക.. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍താരവും ഖത്തറില്‍ അക്കൌണ്ടന്റുമായ തലശേരി സ്വദേശി ജംഷിദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്‌സിന്‍. തഹ്‌സിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഖത്തറിലാണ്.

പിതാവിന്റെ ഫുട്‌ബോള്‍ ഭ്രമം പകര്‍ന്നുകിട്ടിയ തഹ്‌സിന് ചെറുപ്രായത്തില്‍ തന്നെ പ്രാദേശിക ലീഗുകളില്‍ തിളങ്ങാനായതോടെ ഖത്തറിന്റെ അണ്ടര്‍ 16,17,19 ദേശീയ ടീമുകളില്‍ ഇടംപിടിക്കാനായി. ഇടതുവിങ്ങറായ തഹ്‌സിന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ഗോളടിക്കുന്നതിലും ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മിടുമിടുക്കനാണ്. ഖത്തര്‍ ലീഗ് ടീം അല്‍ ദുഹൈലിന്റെ ഭാഗമായ തഹ്‌സിന്‍ സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനെതിരെ ആയിരുന്നു തഹ്‌സിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിച്ചിരുന്നില്ല. തഹ്‌സിന്റെ ചരിത്രനേട്ടത്തില്‍ കണ്ണൂരിലെ ബന്ധുക്കളെല്ലാം വന്‍ സന്തോഷത്തിലാണ്. ജൂണ്‍ 14ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഈ മത്സരത്തില്‍ തന്നെ കളത്തിലിറങ്ങി ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയായി തഹ്‌സിന്‍ മാറുമെന്ന് പ്രതീക്ഷിക്കാം.



Post a Comment

Previous Post Next Post

AD01