നേത്ര സംരക്ഷണത്തിന് ഈ പഴവർ​ഗങ്ങൾ ​ഗുണം ചെയ്യും

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കണ്ണ്. എന്നാൽ നാം അവയെ പരിപലിക്കുന്നത് ശരിയായ രീതിയിലാണോ? നിരവധി പേർ പറയുന്നത് ക്യാരറ്റ് കഴിച്ചാൽ കണ്ണി​ന്റെ ആരോ​ഗ്യം കിട്ടുമെന്നാണ്. എന്നാൽ ബീറ്റാ കരോട്ടിൻ അടങ്ങിയ പഴവർ​ഗം കഴിക്കുമ്പോ​ൾ വിറ്റാമിൻ എ , ആന്റിഓക്‌സിഡന്റ് തുടങ്ങിയവ കണ്ണി​ന്റെ ആരോ​ഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. അവ എന്തെല്ലാമാണ് എന്ന് നോക്കാം.

1. ബ്ലൂ ബെറി
പൊതുവെ ബ്ലൂ ബെറികളെ ആന്റിഓക്‌സിഡന്റ് രാജാവ് എന്നാണ് പറയുന്നത്. ഇവയിൽ ധാരാളം ആന്തോസയാനിനുകൾ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന് അപകടകരമായ ബ്ലൂ പ്രകാശത്തിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ ​ ​ദിവസവും ബ്ലൂ ബെറി കവിക്കുമ്പോൾ അത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

2. ഓറഞ്ച്
വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കണ്ണി​ന്റെ രക്തയോട്ടം സു​ഗ​ഗമാക്കുന്നു. കൂടാതെ വർദ്ധക്യ സഹജമായി കണ്ണിന് ഉണ്ടാകുന്ന അസുഖത്തിൽ നിന്ന് ഒരു പരിധി വരെ പ്രതിരോധിക്കാൻ കഴിയുന്നു.

3. പപ്പായ

പപ്പായ കഴികുന്നതിലുടെ നിങ്ങളുടെ കണ്ണുകൾക്ക് സ്വാഭാവിക പ്രതിരോധ ഉണ്ടാകുന്നു. ശക്തമായ ആന്റിഓക്‌സിഡന്റ് കരോട്ടിനോയിഡുകളാണ് വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്നു. ല്യൂട്ടിൻ, സിയാക്സാന്തിൻ ഒരു സ്വാഭാവികമായി കണ്ണിന് ഒരു സംരക്ഷണം ഒരുക്കുന്നു.


4. കിവി

കിവിയിൽ ധാരാളമായി ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നില അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റ് എന്നിവ റെറ്റിനയ്ക്ക് ആവശ്യമായ പ്രതിരോധശേഷി നൽകുന്നു.



Post a Comment

0 Comments