സംസ്ഥാനത്ത് ഇനി സ്‌പെഷ്യല്‍ ഗ്രേഡ് കോളേജുകളില്ല. എറണാകുളം മഹാരാജാസ് കോളേജ് അടക്കം ഏഴ് കോളേജുകളുടെ പദവി റദ്ദാക്കി. 1994-ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരമുള്ള തീരുമാനമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. ഏഴാം യുജിസി റഗുലേഷന്‍ പ്രകാരം സ്‌പെഷല്‍ ഗ്രേഡ് കോളേജുകള്‍ എന്ന വിഭാഗം ഇല്ലെന്ന് കണ്ടെത്തിയാണ് വകുപ്പിന്റെ നടപടി. സ്‌പെഷ്യല്‍ ഗ്രേഡ് പദവി റദ്ദാക്കിയതോടെ പ്രസ്തുത കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചും വകുപ്പ് ഉത്തരവിറക്കി.നിലവിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഏറ്റവും മുതിർന്ന പ്രിൻസിപ്പൽമാർക്കായിരുന്നു സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പലായി സ്ഥാനക്കയറ്റം നൽകിയിരുന്നത്. ഇനി മുതൽ ഡെപ്യൂട്ടി ഡയറക്ടറുടെ സ്ഥാനക്കയറ്റത്തിനുള്ള ഫീഡർ തസ്തികയായി പ്രിൻസിപ്പൽ തസ്തിക മാറും.






0 Comments