ഇന്ധന വില വർധനവിൽ വി ഡി സതീശൻ മൗനിയുടെ നിലപാട് സ്വീകരിക്കുന്നു; സിപിഐഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും: എം വി ​ഗോവിന്ദൻ മാസ്റ്റർ


ഇന്ധന വില വർധനവിൽ വി ഡി സതീശൻ മൗനിയുടെ നിലപാട് സ്വീകരിക്കുന്നുവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേ​​ഹം. എൽഡിഎഫ് ഭരിക്കുമ്പോൾ ഇന്ധന നികുതി ലാഭം വേണ്ടെന്നു വയ്ക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവായ വി ഡി സതീശൻ പറഞ്ഞത്. എന്നാൽ ഇന്ന് അതിനെപ്പറ്റി ഒന്നും മിണ്ടുന്നില്ല. ഇന്ധന വിലവർധനവ് രൂക്ഷമായിരിക്കുകയാണ്. 11 ദിവസത്തിനിടയിൽ നാലു തവണയാണ് പെട്രോൾ ഡീസൽ വില വർധിച്ചത്. എട്ടു രൂപയോളം കൂടി. ക്രൂഡോയിൽ വില കുറഞ്ഞിട്ടും അതിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ ഉള്ള നടപടി കേന്ദ്രം സ്വീകരിക്കുന്നുവെന്നും ജനങ്ങൾക്ക് മുകളിൽ അധികഭാരം അടിച്ചേൽപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷൻ യുദ്ധത്തിൻറെ ഭാഗമായുള്ള കെടുതികൾ നേരിടാൻ ഒരുവിധത്തിലുള്ള നടപടിയും കേന്ദ്രം സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 1500 രൂപയിൽ അധികമാണ് വാണിജ്യ സിലിണ്ടറിന് വർദ്ധിച്ചിരിക്കുന്നത്. ഇത് ഹോട്ടൽ വ്യവസായത്തെ സാരമായി ബാധിച്ചു. സ്കൂളുകളിലെ ഉച്ചഭക്ഷണത്തെ അടക്കം ബാധിക്കുന്നു. അമേരിക്കയ്ക്ക് ഇന്ത്യൻ നയം കീഴടങ്ങിയിരിക്കുകയാണെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വിലക്കയറ്റത്തിനെതിരെ സിപിഐഎം ജൂൺ നാലിന് ജില്ലാ കേന്ദ്രങ്ങളിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Post a Comment

Previous Post Next Post

AD01