ആശങ്ക ഉയർത്തി ഇല്ലിക്കൽ കല്ലിൽ യുവാക്കളുടെ സാഹസികത


കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രമായ ഇല്ലിക്കൽകല്ലിൽ കയറി യുവാക്കളുടെ സാഹസികത. രണ്ട് യുവാക്കളാണ് അപകടകരമായ രീതിയിൽ ഇല്ലിക്കൽ കല്ലിനു മുകളിൽ കയറിയത്. നിയന്ത്രണങ്ങൾ മറികടന്നാണ് യുവാക്കൾ മലയുടെ നെറുകയിൽ കയറിയത്. സഞ്ചാരികളായ മറ്റുള്ളവരാണ് ഈ യുവാക്കളുടെ സാഹസികത മൊബൈലിൽ ചിത്രീകരിച്ചത്. കയറാനും ഇറങ്ങാനും യുവാക്കൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും അപകടങ്ങൾ ഉണ്ടായില്ലെന്നത് ഏറെ ആശ്വാസകരമാണ്. സമാനമായ രീതിയിൽ മലകയറാൻ ശ്രമിക്കുന്നതിനിടയിൽ ഒരാഴ്ച മുമ്പ് ഇവിടെ നിന്ന് വീണ് ഒരു യുവാവിന് പരുക്കേറ്റിരുന്നു.



إرسال تعليق

0 تعليقات