പിഎം ശ്രീ സഭയിൽ ഉയർത്താൻ പ്രതിപക്ഷം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

 

പിഎം ശ്രീ പദ്ധതി വിഷയം സഭയിൽ ഉയർത്താൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് തീരുമാനം. പി പ്രസാദ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.പിഎം ശ്രീ പദ്ധതിയിൽ ഇന്ന് മന്ത്രിസഭ ഉപസമിതിയുടെ യോഗം അടക്കം ചേരാനിരിക്കുകയാണ്. അതേസമയം പുതുക്കിയ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് നിയമസഭയിൽ മറുപടി പറയും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി ‍വി ഡി സതീശൻ മാറ്റം വരുത്തുമോ എന്ന് ഇന്നറിയാം.

മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനത്തിൽ കോൺഗ്രസിനുള്ളിലും മുന്നണിയിലും വലിയ അതൃപ്തി നിലനിൽക്കേ വി ഡി സതീശന്റെ നിലപാട് അത്യന്തം നിർണായകമാണ്. വിഎം സുധീരൻ, കെ സി വേണു​ഗോപാൽ അടക്കമുള്ളവർ വി ഡി സതീശന്റെ തീരുമാനത്തിനെതിരെ പരസ്യമായി രം​ഗത്തെത്തിയിരുന്നു.വകുപ്പ് മന്ത്രിയെയോ മറ്റ് മന്ത്രിമാരെയോ മുന്നണി നേതാക്കളെയോ അറിയിക്കാതെയാണ് മദ്യത്തിന്റെ നികുതിയിൽ ഇളവ് വരുത്താൻ വി ഡി സതീശൻ തീരുമാനം എടുത്തത്. ഇതിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൂടാതെ യുഡിഎഫിനുള്ളിലും മന്ത്രിസഭയ്ക്കുള്ളിലും വി ഡി സതീശന്റെ നിലപാട് വലിയ പ്രതിസന്ധിക്ക് കാരണമാകും.




إرسال تعليق

0 تعليقات