ഫുക്കറ്റ് – ഡല്‍ഹി വിമാനം അപകടത്തില്‍പ്പെട്ടതില്‍ പൈലറ്റ് ഇന്‍ കമാന്‍ഡിന് കൂടുതല്‍ കുരുക്ക്. ക്യാപ്റ്റന്‍ ലഹരി ഉപയോഗിച്ച പോലെയാണ് പെരുമാറിയതെന്ന് ക്യാബിന്‍ ക്രൂ അംഗത്തിന്റെ പരാതി. നടക്കാന്‍ പോലും പറ്റാത്ത നിലയിലായിരുന്നു ക്യാപ്റ്റന്‍ എന്ന് പരാതിയിലുണ്ടെന്നാണ് സൂചന. ഓഗസ്റ്റ് നാലിനാണ് വിമാനം 300 അടി താഴേക്ക് പതിച്ചത്. 20 യാത്രക്കാര്‍ക്കും നാല് ജീവനക്കാര്‍ക്കുമാണ് പരുക്കേറ്റത്. അപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടരുകയാണ്സാങ്കേതിക, പ്രവര്‍ത്തന, മെഡിക്കല്‍, മനുഷ്യപിഴവ് ഘടകങ്ങള്‍ പരിശോധിക്കും. സമാന അപകടങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന മുന്നറിയിപ്പ് രാജ്യത്തെ വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം നല്‍കി. സൈക്കോ ആക്ടീവ് സബ്സ്റ്റന്‍സ്’ ഉപയോഗവുമായി ബന്ധപ്പെട്ട ഡിജിസിഎ ചട്ടങ്ങള്‍ പുനഃപരിശോധിക്കും.സംഭവത്തില്‍ എഎഐബി വിശദമായ അന്വേഷണം നടത്തുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ാധ്യമങ്ങളും പൊതുജനങ്ങളും നിഗമനങ്ങളില്‍ എത്തരുതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പൈലറ്റിന്റെ രണ്ടാം ലഹരി പരിശോധനാ ഫലവും പോസിറ്റീവ് എന്ന റിപ്പോര്‍ട്ടുകള്‍ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.



.gif)


0 تعليقات