നാവികസേനയിൽ ജോലിയെന്നത് സ്വപ്നമാണോ? ഡിപ്ലോമക്കാർ കാത്തിരുന്ന അവസരം വന്നെത്തി.

 

നാവികസേനയിൽ അഗ്നിവീർ ആകാൻ ഉദ്യോഗാർത്ഥികൾക്ക് അവസരം വന്നെത്തി. എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്കാണ് അവസരം. അടുത്ത വർഷം ജനുവരി, ഫെബ്രുവരി എന്നിങ്ങനെ രണ്ട് ബാച്ചുകളിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജൂൺ 29 വരെ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാരാണ് അപേക്ഷിക്കേണ്ടത്.എസ് എസ് എൽ സി പരീക്ഷയിൽ അൻപത് ശതമാനം മാർക്ക് വാങ്ങിയതിനുശേഷം മെക്കാനിക്കൽ, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, പ്രൊഡക്ഷൻ തുടങ്ങിയവയിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ജനുവരി ബാച്ചിലേക്ക് അപേക്ഷിക്കുന്നവർ 01 -10 -2004 നും 31 -5 -2009 നും ഇടയിലും ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷിക്കുന്നവർ 01 -5 -2005 നും 31 -10 -2009 നും ഇടയിൽ ജനിച്ചവരായിരിക്കണം.

നിയമനം

നേവി അഗ്നിവീർ അപ്രന്റീസ് സേവന കാലയളവ് നാലുവർഷമാണ്. ഒന്നാം വർഷത്തിൽ 30,000 രൂപയും രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36, 500 രൂപയും നാലാം വർഷം 40,000 രൂപയും മാസ ശമ്പളമായി ലഭിക്കും. ഇതിൽ ഓരോ മാസവും 30 ശതമാനം തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് മാറ്റുന്നതാണ്. തുല്യമായ തുക സർക്കാരും പാക്കേജിൽ നിക്ഷേപിച്ച് സേവന കാലാവധി കഴിയുമ്പോൾ 10 .04 ലക്ഷം രൂപ തിരികെ നൽകുന്നതാണ്. ഇതിനു പുറമെ ഉദ്യോഗാർത്ഥികൾക്ക് 48 ലക്ഷം രൂപയുടെ നോൺ കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജിനും അർഹത ഉണ്ടായിരിക്കും.



Post a Comment

0 Comments