പിഎം ശ്രീ വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ കെ ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്നാണ് KM ഷാജി പറഞ്ഞത്. ഞങ്ങൾ അറബിക്കടലിൽ ഇപ്പോൾ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല. പി എം ശ്രീ നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് യാതൊരു ബാധ്യതയുമില്ല. ബാധ്യത ഉണ്ട് എന്ന് സർക്കാർ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. എൽഡിഎഫ് സർക്കാർ മരവിപ്പിച്ച പദ്ധതിയാണ് PM ശ്രീ.ജമാഅത്തെയും ആർഎസ്എസും സർക്കാരിൽ പിടിമുറുക്കി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ പ്രവർത്തകനെ നിയമിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസിന് കീഴ്പ്പെട്ടിരിക്കുകയാണ് സർക്കാർ.ധാരണാപത്രത്തിൽ ഒപ്പിട്ടാൽ അന്തിമമാകില്ല. അത് പദ്ധതിയുമായി ബന്ധപ്പെട്ട തുടക്കമാണ്. പദ്ധതിയായ ഭവിഷ്യത്ത് ഘടകക്ഷിയായ സിപിഐ തുറന്നുപറഞ്ഞപ്പോൾ തങ്ങൾ അത് നിർത്തിവെച്ചുവെന്നും എം കെ ബാലൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെയും എകെ ബാലൻ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്ന് എകെ ബാലൻ പറയുന്നു. ജാതി ബോധം ഉള്ളത് കൊണ്ടാണ് പിണറായിയെ കെട്ടിപിടിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നാണ് എകെ ബാലൻ പരാമർശം. മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് കുഴപ്പമില്ല. പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണെന്നും എകെ ബാലൻ വിമർശിച്ചു.






0 تعليقات