ഇരിട്ടി ലയൺ റോയൽസ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.

 


 ഇരിട്ടി ലയൺ റോയൽസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടി ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രൊഫ: വർഗ്ഗീസ് വൈദ്യൻ ഉദ്ഘാടനം ചെയ്തു. എ കെ ഹസ്സൻ അധ്യക്ഷനായി. ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളായ കെ സുരേഷ് ബാബു,ഡോ ജി ശിവരാമകൃഷ്ണൻ, ടി പി രവീന്ദ്രൻ, തോമസ് സി ജോൺ, ഗൈഡിങ് ലയൺ അഡ്വ : പി കെ ആന്റണി ജയൻ വി എസ്, സെക്രട്ടറി അനൂപ് ആളോറ, ജിമ്മി മാത്യു എന്നിവർ സംസാരിച്ചു.

കുന്നംകുളം പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ സംസ്ഥാന തല മാധ്യമ പുരസ്‌കാര ജേതാവ് ഉന്മേഷ് പായത്തെ ആദരിച്ചു. എസ് എസ് ഏൽ സി ക്കു മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ പാർവണേന്തു പ്രകാശൻ, ശ്രീനന്ദ് എന്നിവർക്ക്‌ പുരസ്‌കാരം നൽകി. നന്മ ലൈബ്രറിക്കു പുസ്തകങ്ങൾ കൈമാറി.

പുതിയ ഭാരവാഹികൾ :



ജയൻ വി എസ് - പ്രസിഡന്റ്‌ 

പി സി അനിൽകുമാർ, ജോയ് പടിയൂർ - വൈസ് പ്രസി

അനൂപ് ആളോറ - സെക്രട്ടറി 



ബിനോജ് - ജോ സെക്രട്ടറി 

ബിപിൻ വിജയൻ - ട്രഷറർ



إرسال تعليق

0 تعليقات