ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് വിവരം. ഇതിന്റെ ഭാഗമായി തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തിയേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മുതല്‍ ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു അണ്ണാമലൈ.തമിഴ്‌നാട്ടിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവാണ് അണ്ണാമലൈ. ഇദ്ദേഹം സംസ്ഥാന അധ്യക്ഷനായിരിക്കേ 14.24 ശതമാനമായിരുന്ന തമിഴ്‌നാട്ടിലെ ബിജെപി വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ 2 ശതമാനമായി കുറഞ്ഞിരുന്നു. അണ്ണാമലൈ ബിജെപിയില്‍ നിന്ന് അകന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കിയ രജനീകാന്തുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമ്പോള്‍ അത് അതീവ നിര്‍ണായകവുമാണ്. ഈ ആഴ്ച അണ്ണാമലൈ ഡല്‍ഹിയിലേക്ക് പോകുമെന്നും ഉന്നത ബിജെപി നേതാക്കളുമായി രാജിയെക്കുറിച്ച് ഉള്‍പ്പെടെ സംസാരിക്കുമെന്നും വിവരമുണ്ട്.തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ മൂന്ന് മാസത്തിനുള്ളില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് അണ്ണാമലൈ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹം നേപ്പാളിലായിരുന്നു. ഇന്നലെ ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ചില നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയത്. അതിനിടെ കോയമ്പത്തൂരില്‍ അണ്ണാമലൈയെ അനുകൂലിച്ചുകൊണ്ട് നിരവധി പോസ്റ്ററുകളും വരുന്നുണ്ട്.
തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത
WE ONE KERALA
0
.jpg)


.gif)
Post a Comment