വീണയുടെ കുറ്റം തെളിയിക്കാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ; ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ഷോൺ‌ ജോർജ്

 

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, വീണ ടിയുടെ കുറ്റം തെളിയിക്കാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കുറ്റം ചെയ്തുവെന്ന് ഉറപ്പാണ്. വീണയ്ക്ക് പറയാനുള്ളത് ഇഡി കേൾക്കട്ടെ. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഇന്ന് തേടാനാകും. അനുബന്ധ തെളിവുകൾ കണ്ടെത്താനാണ് ഇ ഡിയുടെ നീക്കമെന്നും മാത്യു കുഴൽനാടൻ സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ, വീണ ടിയുടെ കുറ്റം തെളിയിക്കാൻ വലിയ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കുറ്റം ചെയ്തുവെന്ന് ഉറപ്പാണ്. വീണയ്ക്ക് പറയാനുള്ളത് ഇഡി കേൾക്കട്ടെ. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ഇന്ന് തേടാനാകും. അനുബന്ധ തെളിവുകൾ കണ്ടെത്താനാണ് ഇ ഡിയുടെ നീക്കമെന്നും മാത്യു കുഴൽനാടൻ ഇഡിക്ക് കഴിഞ്ഞ ദിവസം ലഭിച്ചതിനേക്കാൾ കൂടുതൽ വിശദാംശങ്ങൾ ഇന്ന് ലഭിച്ചിട്ടുണ്ടെന്ന് ഷോൺ ജോർജ്. അതിന്റ അടിസ്ഥാനത്തിലാകും ഇന്നത്തെ ചോദ്യം ചെയ്യൽ. ഇ ഡിക്ക് കൂടുതൽ ആധികാരിക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വീണയക്ക് ഇടപാടുകൾ കൃത്യമായ ബോധ്യപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പിഎംഎൽഎ ആക്ട് പ്രകാരം വീണക്കെതിരെ എന്ത് നടപടിയെടുക്കാൻ കഴിയും എന്ന് പറയാൻ കഴിയില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.മാസപ്പടി കേസിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി. ഈ മാസം 29ന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. ഇഡി വിളിച്ച് വരുത്തിയതെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് ഇഡി വീണയെ ചോദ്യം ചെയ്യുന്നത്. എസ്എഫ്ഐഒ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.



Post a Comment

0 Comments