അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും ഉച്ച ശീവേലിക്ക് ശേഷം സ്‌ത്രീകളും ഗജവീരൻമാരുംവിശേഷ വാദ്യങ്ങളും അക്കരെ സന്നിധാനത്തു നിന്ന് മടങ്ങി


കൊട്ടിയൂർ: ദക്ഷിണകാശിയായ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം സമാപിക്കാൻ 4 ദിനം മാത്രം ബാക്കി നിൽക്കെ അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നിന്നും ഉച്ച ശീവേലിക്ക് ശേഷം സ്‌ത്രീകളും ഗജവീരൻമാരുംവിശേഷ വാദ്യങ്ങളും പടിഞ്ഞാറെ നടവഴി അക്കരെ സന്നിധാനത്തു നിന്ന് മടങ്ങി. ഇനി അക്കരെ കൊട്ടിയൂർ ദേവസ്ഥാനംഗൂഢപൂജകൾക്ക് അരങ്ങൊരുങ്ങും. മകം നാളിലെ ഉച്ചശീവേലിക്കു ശേഷമാണ് ഗജവീരൻമാർ കൊട്ടിയൂരപ്പനെ വണങ്ങി പ്രസാദവും സ്വീകരിച്ച് അക്കരെ സന്നിധാനത്തു നിന്നും വിടവാങ്ങിയത്. ആനയൂട്ടും നടത്തി. ഇതോടൊപ്പം തന്നെ അക്കരെ കൊട്ടിയൂർ സന്നിധിയെ ഭക്തി സാന്ദ്രമാക്കിയിരുന്ന വിശേഷ വാദ്യക്കാരും വിട വാങ്ങി. ( വിഷ്വൽ )മുഴക്കുന്ന് നല്ലൂരിൽ നിന്നും സ്ഥാനികൾ എഴുന്നള്ളിച്ച കലങ്ങൾ അക്കരെ കൊട്ടിയൂരിൽ എത്തിച്ചതോടെ കല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി ജൂൺ 23ന് കലശപൂജ, അത്തം ചതുശ്ശതം, വാളാട്ടം, 24ന് തൃക്കലശാട്ടോടെ ഉൽസവം സമാപിക്കും.



إرسال تعليق

0 تعليقات