സാർ, കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പൊ തരാം”; വിഡി സതീശനെതിരെ ചമ്പക്കുളം മൂലം വള്ളംകളിക്കിടെ പോസ്റ്റർ

 

കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകണമെന്ന് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചപ്പോൾ വിഡി സതീശൻ പറഞ്ഞ മറുപടി വിവാദമായിരുന്നു. ഈ ചോദ്യത്തിന് മറുപടിയായി സതീശൻ മൈക്കിലൂടെ ആദ്യം സർക്കാർ പരിശോധിച്ചു നടപടിയെടുക്കാം എന്ന് പറഞ്ഞെങ്കിലും സീറ്റിൽ ഇരുന്ന് സമീപത്ത് ഇരുന്ന ആളോട് ഒരു കാരണവശാലും കൊടുക്കില്ല എന്ന് പറഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ അതിനെ വിമർശിച്ചുകൊണ്ട് വള്ളംകളിക്കിടെ വിഡി സതീശനെതിരെ പോസ്റ്റർ ഉയർത്തിയിരിക്കുകയാണ് ഇന്ന് കുട്ടനാട്ടിൽ.ഡിവൈഎഫ്ഐ പ്രവർത്തകരാണ് പോസ്റ്റർ ഉയർത്തിയത്. “സാർ, കുട്ടനാടിന് അവധി, നോക്കിയിരുന്നോ ഇപ്പൊ തരാം” എന്നാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.ഈ വിഷയത്തിൽ പ്രതിഷേധിച്ച് കുട്ടനാട്ടിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ സമരവും ഉയർന്ന് വന്നിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കുട്ടനാട് – തകഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളം ആറ്റിൽ വള്ളം തുഴഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.




Post a Comment

0 Comments