മട്ടന്നൂരിൽ ശുചിത്വ മതിൽ തീർത്തു


മട്ടന്നൂർ: സ്വച്ഛതാ ഹി സേവ,നിർമലം ശുചിത്വ കേരളം കാംപെയ്‌നുകളുടെ ഭാഗമായി മട്ടന്നൂരിൽ ശുചിത്വമതിൽ തീർത്തു. തലശ്ശേരി റോഡിൽ ശിവപുരം ജംഗ്ഷൻ മുതൽ മട്ടന്നൂർ പോലീസ് സ്‌റ്റേഷൻ വരെയുള്ള 600 മീറ്റർ സ്ഥലത്താണ് മതിൽ തീർത്തത്. ശുചിത്വ ബോധവത്ക്കരണ സന്ദേശങ്ങൾ എഴുതിയ ബാനറിന് പിറകിലായി നൂറുകണക്കിന് പേർ അണിനിരന്നു. വിദ്യാർഥികൾ, അധ്യാപകർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമസേന, അങ്കണവാടി,ആശാ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, റെസിഡന്റ്‌സ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരികൾ, ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ മതിലിന്റെ ഭാഗമായി. തുടർന്ന് ശുചിത്വ പ്രതിഞ്ജയും എടുത്തു.പൊതുസമ്മേളനം നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ പി.ശ്രീനാഥ് അധ്യക്ഷനായി. കെ.ടി.ചന്ദ്രൻ, കെ.ഭാസ്‌ക്കരൻ, കെ.വി.ജയചന്ദ്രൻ, റഫീഖ് ബാവോട്ടുപാറ, സജു കിളിയങ്ങാട്, കെ.പി.രമേശൻ, വി.രാമദാസ്,താജുദ്ദീൻ മട്ടന്നൂർ, മണാട്ട് കുമാരൻ, അണിയേരി അച്യുതൻ, മുസ്തഫ ദാവാരി, സെക്രട്ടറി പി.എൻ.അനീഷ്, ക്ലീൻസിറ്റി മാനേജർ ഷൈൻ പി.ജോസ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments