അയോധ്യയില്‍ അപവാദ പ്രചരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തട്ടിപ്പില്‍ തെളിവുള്ളവര്‍ എസ്‌ഐടിക്ക് നല്‍കണം. വസ്തുതകളോ തെളിവുകളോ ഇല്ലെങ്കിൽ, ആരോപണ പ്രത്യാരോപണം നിർത്തണം. എസ്‌ഐടിയുടെ ശുപാർശകളനുസരിച്ച് സർക്കാർ നടപടിയുമായി മുന്നോട്ട് പോകും.അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് എട്ട് പേരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന്, സനാതന മൂല്യങ്ങളെയും പൊതുജന വിശ്വാസത്തെയും ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ആരോടും ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് ഉത്തർപ്രദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിച്ചതിനെത്തുടർന്ന് അടിയന്തര നടപടി ആരംഭിച്ചതായും അയോധ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നത് നിർത്തണമെന്ന് യോഗി ആദിത്യനാഥ് അഭ്യർഥിച്ചു.
അതേസമയം അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ ആരോപണവിധേയനായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായ് രാജിവച്ചു. രാമക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്രയും രാജി നൽകി. കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചമ്പത് റായിക്കെതിരെ നടപടി സ്വീകരിക്കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചമ്പത് റായിയുടെ രാജി. വിവാദത്തിന് പിന്നാലെ, അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയിരുന്നു.






0 تعليقات