പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ ഉന്നമനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 'തുടരെ-വിഷന്‍ 2027' ശില്‍പശാല ശ്രദ്ധേയമായി. കുടുംബശ്രീയുടെ പുതിയ പദ്ധതികളെക്കുറിച്ചും കുടുംബജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച ശില്പശാല കാസര്‍കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.
കുടുംബശ്രീ ജില്ലാ മിഷന്‍ പുറത്തിറക്കിയ രണ്ട് പ്രധാന പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു. കുടുംബശ്രീയുടെ സ്ത്രീ മനോവികാസവും സാമൂഹ്യ ക്ഷേമവും ഉറപ്പാക്കി നടത്തിയ പരിവര്‍ത്തന പ്രക്രിയകള്‍ അടയാളപ്പെടുത്തുന്ന ''തൊട്ട് തൊട്ട് നടക്കാം ' 2025-2026 വര്‍ഷത്തെ വികസന പരിപ്രേക്ഷ്യം ചടങ്ങില്‍ പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് പുസ്തക പ്രകാശനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സോയ പുസ്തകം സ്വീകരിച്ചു.
ഗോത്രവിഭാഗത്തിലെ കുട്ടികള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് സമാനതകളില്ലാത്ത വേദിയൊരുക്കുന്ന 'കൊറഗ തനത് പദ്ധതി'യുടെ ഭാഗമായി കൊറഗ വിഭാഗത്തിന്റെ ജീവിതതുടിപ്പുകളെ രേഖപ്പെടുത്തുന്ന ''ഒന്നാനാം കുന്നിന്‍മേല്‍ ഓരടി മണ്ണിന്‍മേല്‍'' എന്ന പുസ്തകം എഴുത്തുകാരന്‍ ഡോ.സന്തോഷ് പനയാല്‍ പ്രകാശനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ പുസ്തകം സ്വീകരിച്ചു. എഡിറ്റര്‍ എസ്. യദുരാജ് പുസ്തക പരിചയം നടത്തി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് വിഷയാവതരണം നടത്തി. പ്രാദേശിക ഉള്‍ചേര്‍ക്കലുകള്‍, സാമ്പത്തിക ഭദ്രത, ബൃഹദ് സംരംഭ പദ്ധതികള്‍, കാര്‍ഷിക-മൃഗസംരക്ഷണ മേഖലയിലെ നൂതനാശയങ്ങള്‍ എന്നിവയിലൂടെ സ്ത്രീ സ്വയംപര്യാപ്തത ഉറപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം. കിഷോര്‍ കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, കെ.എം. കിഷോര്‍ കുമാര്‍ എന്നിവര്‍ മേഖലാതല പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ടി ആതിര സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ കണ്ണൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ജയന്‍, ജിതിന്‍ കെ.ടി, ഷക്കീല മജീദ്, രാജേഷ് എ.വി. എന്നിവര്‍ പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വിജയലക്ഷ്മി, പൂര്‍ണ്ണിമ, സനൂജ, കാര്‍ത്ത്യായനി, ശോഭന, സ്റ്റാഫ് സെക്രട്ടറി സച്ചിന്‍ രാജ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എം.രേഷ്മ എന്നിവര്‍ സംസാരിച്ചു.






0 Comments