ബെംഗളുരുവിലെ പറ്റിപ്പിന്റെ മറ്റൊരു മുഖം; കൂടിയ വാടകയും പൂജ്യം സൗകര്യവും; അവസ്ഥ തുറന്നുപറഞ്ഞ് ദമ്പതികൾ

 

ബെംഗളൂരുവിൽ ജീവിക്കാൻ തീരുമാനിച്ചാൽ ഒരാൾ ആദ്യം ഉറപ്പുവരുത്തേണ്ടത് കയ്യിൽ ഇഷ്ടം പോലെ പണമുണ്ടോ എന്ന കാര്യമാണ്. ജീവിതച്ചിലവ് കൂടിയ നഗരമാണ് ബെംഗളൂരു എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലാലോ. പ്രധാന നഗരഭാഗങ്ങളിൽ ആണെങ്കിൽ പറയുകയേ വേണ്ട, എന്ത് വാങ്ങിയാലും പണം പോകുന്ന വഴി അറിയില്ല. റിയൽ എസ്റ്റേറ്റ് മേഖലയിലും ഇതുതന്നെയാണ് അവസ്ഥ. അനാവശ്യത്തിന് വാടക കൂട്ടുന്നവരും കൂടിയ നിരക്കിൽ വാടക വാങ്ങുന്നവരും നിരവധിയാണ്. എന്നാൽ പലരുമാകട്ടെ അതിനൊത്ത സൗകര്യങ്ങൾ നൽകുന്നുമില്ല.

അങ്ങനെയൊരു അനുഭവ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറൽ. അമ്പതിനായിരം രൂപയ്ക്കടുത്ത് വാടക നൽകിയെടുത്ത അപാർട്മെന്റിന്റെ സമുച്ചയത്തിൽ അടിസ്ഥാനപരമായ സൗകര്യങ്ങൾ പോലുമില്ല എന്നുപറയുകയാണ് ദമ്പതികൾ. ഇൻസ്റ്റാഗ്രാമിൽ 'പാറുൽ അസീം' എന്നുപേരുള്ള പേജ് കൈകാര്യം ചെയ്യുന്ന ദമ്പതികളാണ് തങ്ങളുടെ അനുഭവം തുറന്നുപറഞ്ഞിരിക്കുന്നത്.52000 രൂപയാണ് എച്ച്എസ്ആർ ലേയൗട്ടിലെ തങ്ങളുടെ ഇപ്പോഴത്തെ രണ്ട് ബെഡ്‌റൂം അപ്പാർട്മെന്റിന് ദമ്പതികൾ നൽകുന്നത്. എന്നാൽ ഇവിടെ കുട്ടികളുടെ പ്ളേ ഏരിയയില്ല, പൂൾ ഇല്ല, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. എന്നാൽ കൂടിയ വാടകയും ഡെപ്പോസിറ്റും ഉണ്ട് എന്ന് ദമ്പതികൾ പറയുന്നു. സ്ഥലം വെച്ചുനോക്കുമ്പോൾ ഈ വാടക അവർക്ക് കൊടുക്കാൻ മടിയില്ല, പക്ഷെ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ ഇല്ല എന്നതാണ് പ്രശ്നം.

ഇതിന് പിന്നാലെ ദമ്പതികൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. അവിടെയാകട്ടെ കുറഞ്ഞ വാടകയിൽ മികച്ച സൗകര്യങ്ങളോടെയുള്ള ഫ്ലാറ്റ് ലഭിക്കുകയും ചെയ്തു. ഇതിന് നിന്ന് ഒരു കാര്യം പഠിക്കാനാകും. ഹൈപ്പ് ഉള്ള സ്ഥലങ്ങളിൽ ജീവിക്കേണ്ട കാര്യമില്ല. നമ്മൾ സമ്പാദിക്കുന്നതെല്ലാം നഷ്ടപ്പെടുകയാണ് ചെയ്യുക എന്നും അവർ പറയുന്നു. ആ പണം കൊണ്ട് ജീവിതം മെച്ചപ്പെടുത്താം എന്നും അവർ പറയുന്നു.ഇതിന് പുറമെ വാടക കുറവുള്ള, നല്ല രീതിയിൽ ജീവിക്കാവുന്ന കുറച്ച് സ്ഥലങ്ങളുടെ പട്ടികയും അവർ നൽകുന്നുണ്ട്. യെലെഹങ്ക, ഇലക്ട്രോണിക് സിറ്റി, കനകപുര റോഡ്, സർജാപുർ, വൈറ്റ്‌ഫീൽഡ് എന്നിവയാണ് അവർ മുന്നോട്ടുവെക്കുന്ന പ്രദേശങ്ങൾ.

വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ബെംഗളൂരുവിലെ ഈ വാടകകൊള്ളയോട് താദാത്മ്യപ്പെടുന്നവരാണ്. അവരുടെ അവസ്ഥകൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ചിലർ ദമ്പതികളെ വിമർശിക്കുന്നുമുണ്ട്. സൗകര്യങ്ങൾ നോക്കാതെയാണോ ഫ്ലാറ്റ് എടുത്തത് എന്നും പിന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത് എന്നുമാണ് ചിലർ പറയുന്നത്.



إرسال تعليق

0 تعليقات