ഇന്ത്യയിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സംരഭകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ദേശീയ തലത്തിൽ വന്ദേമാതരം എന്ന ബൃഹത്തായ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ജന്മദിനത്തിലാണ് ഈ രാജ്യവ്യാപക സംരഭത്തിന്റെ പ്രഖ്യാപനം.സ്റ്റാർട്ടാപ്പുകൾക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് ഇന്ത്യ എങ്കിലും, ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ നിന്ന് മാത്രമാണ് സംരഭകർ ഉയർന്നു വരുന്നത്. ഈ അവസരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്ത ഒരു സ്റ്റാർട്ടപ്പ് ഉണ്ടായിരിക്കണമെന്ന നിർബന്ധമില്ല. പ്രാരംഭ ഘട്ടത്തിലുള്ള സംരംഭകൾക്കും നിലവിലുള്ള സംരഭകർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
വിലയിരുത്തലുകൾക്ക് ശേഷം, തെരഞ്ഞെടുക്കപ്പെടുന്ന 75 ഫൈനലിസ്റ്റുകൾ അഹമ്മദാബാദിൽ നടക്കുന്ന മെന്റർഷിപ്പിലും ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാമിലും പങ്കെടുക്കാം. ഇത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്ക് നയിക്കും.
ഞാൻ എന്റെ യാത്ര ആരംഭിക്കുമ്പോൾ എന്റെ പക്കൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ എന്താണോ, ഞാൻ എന്തൊക്കെ നേടിയിട്ടുണ്ടോ അതെല്ലാം ഭാരതത്തിന്റെ മണ്ണ് എനിക്ക് തന്നതാണ്. നമ്മുടെ രാജ്യത്ത് പ്രതിഭകൾക്ക് ഒട്ടും കുറവില്ല, എന്നാൽ അവസരങ്ങൾ എപ്പോഴും രാജ്യത്തിന്റെ എല്ലാ കോണുകളിലും എത്തിയിട്ടില്ല. ഈ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ഗൗതം അദാനി പറഞ്ഞു.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ ഒന്ന് കെട്ടിപ്പടുത്തിട്ടുണ്ട്, എന്നിട്ടും ഭൂരിഭാഗം സ്ഥാപകരും ഇപ്പോഴും ചുരുക്കം ചില നഗരങ്ങളിൽ നിന്ന് മാത്രമാണ് ഉയർന്നുവരുന്നതെന്ന് അദാനി കൂട്ടിച്ചേർത്തു. അംഗീകാരവും പിന്തുണയും വലിയൊരു വേദിയും അർഹിക്കുന്ന സംരംഭകരെ കണ്ടെത്താനുള്ള ഞങ്ങളുടെ ശ്രമമാണ് ‘വന്ദേ ഭാരതമെന്ന് അദാനിയുടെ വാക്കുകൾ






0 تعليقات