തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

 

ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലേഴ്സ് മേയറുടെ ഓഫീസിന് മുന്നിൽ എൽഡിഎഫ് കൗൺസിലേഴ്സ് പ്രതിഷേധിച്ചു. സിപിഐഎം- ബിജെപി കൗൺസിലർമാരുടെ കയ്യാങ്കളിയിൽ എൽഡിഎഫ് വനിതാ കൗൺസിലർക്ക് പരുക്കേറ്റു. മേയറെ തടഞ്ഞായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. തുടർന്ന് മേയർക്ക് അഭിവാദ്യവുമായി ബിജെപി കൗൺസിലർമാരും രം​ഗത്തെത്തിയതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്.വി ശിവൻ‌കുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി ജോയ് അടക്കമുള്ളവർ ന​ഗരസഭയിലെത്തി. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ പറഞ്ഞു. മേയറെ എൽഡിഎഫ് കൗൺസിലർമാർ ആക്രമിക്കാൻ ശ്രമിച്ചെന്ന് ബിജെപി ആരോപിച്ചു. കാലിൽ പരുക്കേറ്റെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. ബിജെപി കൗൺസിലർമാർക്കും എൽഡിഎഫ് കൗൺസിലർമാർക്കും പരുക്കേറ്റിട്ടുണ്ട്. മെഡിക്കൽ കോളേജ് കൗൺസിലർ സിന്ധു, അണമുഖം കൗൺസിലർ വീണ എന്നിവർക്കാണ് പരിക്ക്.സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്, എന്നാൽ കയ്യാങ്കളിലും ഓഫീസിനുള്ളിലെ ആക്രമണവും അവസാനിപ്പിക്കണമെന്ന് മേയർ വിവി രാജേഷ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ സമരം ആകാം. തന്നെ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തിയെന്നും മേയർ ആരോപിച്ചു. എൽഡിഎഫ് കൗൺസിലർമാർ സ്ത്രീകളെ ആക്രമിച്ചെന്ന് ഡെപ്യൂട്ടി മേയർ ആശാനാഥ് ആരോപിച്ചു.



Post a Comment

0 Comments