DYFI നേതാക്കള്‍ പൂക്കികളാകാന്‍ ശ്രമിക്കരുത്; പാലക്കാട് ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം


പാലക്കാട്: ഡിവൈഎഫ്‌ഐ നേതാക്കള്‍ പൂക്കികളാകരുതെന്ന് വിമര്‍ശനം. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ, സംസ്ഥാന നേതൃത്വത്തിനെതിരെയാണ് പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. ജെന്‍സികളെ ആകര്‍ഷിക്കാന്‍ എന്ന പേരില്‍ നടത്തുന്ന ചര്‍ച്ചകളില്‍ പോയിരുന്ന് പൂക്കികളാകാന്‍ ശ്രമിക്കരുതെന്നും ഗൗരവമുള്ള ചൗനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കണം എന്നും കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷം ഡിവൈഎഫ്‌ഐ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പി ആര്‍ ടീം ആയി പ്രവര്‍ത്തിച്ചു. ഗൗരവസ്വഭാവമുള്ള സമരങ്ങളില്‍ നിന്നും വിട്ടുനിന്നത് സംഘടനയ്ക്ക് വ്യാപക തിരിച്ചടി ഉണ്ടാക്കിയെന്നും ജില്ലാ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിപിഒ റാങ്ക് ലിസ്റ്റ് സംരക്ഷണ പോരാട്ടത്തിന് ഇപ്പോള്‍ ഡിവൈഎഫ്‌ഐയെ ആശ്രയിക്കുന്നില്ല. അഖിലേന്ത്യ തലത്തില്‍ ഡിവൈഎഫ്‌ഐ നടത്തേണ്ട സമരങ്ങള്‍, ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നത് എസ്എഫ്‌ഐ ആണ്. പാലക്കാട്ടെ ഡിവൈഎഫ്‌ഐ നേതാക്കളില്‍ ചിലര്‍ അവസരവാദ രാഷ്ട്രീയക്കാര്‍ ആണെന്നും കമ്മിറ്റി വിമര്‍ശിച്ചു.



Post a Comment

0 Comments