കേരള സാങ്കേതിക സർവകലാശാല യിലേക്കുള്ള SFI മാർച്ച് ; ബാരിക്കേഡിൽ കുടുങ്ങി പൊലീസുകാരന്റെ കൈവിരൽ അറ്റു

 

കേരള സാങ്കേതിക സർവകലാശാലയിലേക്കുള്ള SFI മാർച്ചിനിടെ പൊലീസുകാരന്റെ കൈവിരൽ അറ്റു. ഇന്നലെ നടന്ന മാർച്ചിലായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് കടക്കാൻ ശ്രമിച്ചപ്പോൾ പൊലീസുകാരന്റെ കൈ കുടുങ്ങുകയായിരുന്നു. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ മാർച്ചിൽ പങ്കെടുത്തിരുന്നു. പൊലീസുകാരന്റെ ഇടത് കൈവിരലാണ് അറ്റുപോയത്. സർവകലാശാലയിലേക്ക് പ്രവർത്തകർ കടക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ ബാരിക്കേഡ് പിടിച്ച് കുലുക്കുകയും പൊലീസുകാരന്റെ മോതിര വിരലിന്റെ മുകൾ ഭാഗം ഇതിനിടയിൽ പെട്ടുപോകുകയുമായിരുന്നു. ഉടൻ തന്നെ ഉദ്യോഗസ്ഥനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയ പൂർത്തിയാക്കി. ആരോഗ്യനില തൃപ്തികരമാണ്.ഇയർ ഔട്ട് സമ്പ്രദായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ ചൊവ്വാഴ്ച മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റി അകത്തുകടക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. ഈ മാസം 27 ന് വി.സിയുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്മേൽ എസ്എഫ്ഐ സമരം അവസാനിപ്പിക്കുകയായിരുന്നു. ശ്രീകാര്യം ശാസ്‌താംകോണത്ത് നിന്നും ആരംഭിച്ച മാർച്ച് സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.



Post a Comment

0 Comments