ബാങ്കോക്കിലെ ബാറിൽ തീപിടിത്തത്തിൽ 27 മരണം; 22പേരുടെ നിലഗുരുതരം


ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടിത്തം. അപകടത്തിൽ 27പേർ മരിച്ചതായിഅധികൃതർ അറിയിച്ചു. 63 പേർക്ക് പരിക്കേറ്റതിൽ 22പേരുടെ നില അതീവഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞെത്തിയ തായ്‌ലൻഡ്പ്രധാന മന്ത്രി സംഭവസ്ഥലം സന്ദർശിച്ച്സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ എണ്ണം 27 ആയി സ്ഥിരീകരിച്ച അദ്ദേഹം തീപിടിത്തത്തിന്പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. തീഅതിവേഗം കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതാണ്ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് ബാങ്കോക്ക് ഗവർണർ ചാഡ്ചർട്ട് സിറ്റിപന്ത് പറഞ്ഞു. തീസീലിംഗ്വരെപടർന്നതോടെകനത്ത പുകനിറഞ്ഞുവെന്നും പുക ശ്വസിച്ചതാകാംഭൂരിഭാഗം മരണങ്ങൾക്കുംകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷപ്പെടാൻശ്രമിച്ചവരിൽ പലരുംബാറിന്റെപിൻവശത്തെശുചിമുറിയിലേക്ക്ഓടിക്കയറിയതായാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ ഭൂരിഭാഗംപേരുടെയുംമൃതദേഹങ്ങൾ അവിടെ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ വിശദമായഅന്വേഷണം പുരോഗമിക്കുകയാണെന്ന്അധികൃതർ അറിയിച്ചു.



Post a Comment

0 Comments