മൂന്ന് മാസങ്ങൾക്ക് ശേഷം മാലിയിൽ ഇന്ത്യൻ വജ്രവ്യാപാരിക്ക് മോചനം; മോചനദ്രവ്യമായി നൽകിയത് 44 കോടി രൂപ.

 

മൂന്ന് മാസങ്ങൾക്ക് ശേഷം ആഫ്രിക്കൻ രാജ്യമായ മാലിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യൻ വംശജനായ വജ്രവ്യാപാരി ധീരു രാമാണി (75) ക്ക് മോചനം. ഏകദേശം 44 കോടി രൂപ മോചനദ്രവ്യം നൽകിയാണ് കുടുംബം ധീരു രാമാണിയെ മോചിപ്പിച്ചത്. ഗുജറാത്തിലെ അംറേലി സ്വദേശിയായ ഇവരെ കഴിഞ്ഞ ഏപ്രിലിലാണ് തട്ടിക്കൊണ്ടുപോയത്. അമേരിക്കയിൽ സ്ഥിര താമസമായിരുന്ന ധീരു രാമാണി അടുത്തിടെ ഒരു സ്വർണഖനി സ്വന്തമാക്കിയതിനെ തുടർന്ന് മാലിയിലേക്ക് വരുകയായിരുന്നു. ഈ സമയത്താണ് ഇവരെ തട്ടിക്കൊണ്ടുപോയത്.ആദ്യം ഏകദേശം 100 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടെങ്കിലും അമേരിക്കയിലുള്ള കുടുംബം നടത്തിയ നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് 44 കോടി രൂപയായി കുറച്ചത്. കഴിഞ്ഞ ആഴ്ച കുടുംബം ഈ തുക കൈമാറിയതോടെ മോചനം സാധ്യമാവുകയായിരുന്നു. മോചിതനായ രാമാണി ഇപ്പോഴും മാലിയിൽ തന്നെയാണ്. സംഭവത്തെ കുറിച്ചുള്ള പ്രാദേശിക പൊലീസിന്റെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുകയാണ് ഇവർ. രാമാണിയുടെ മോചനത്തിനായി കുടുംബം സ്വതന്ത്രമായാണ് ചർച്ച നടത്തിയത്. ഇന്ത്യൻ സർക്കാറോ മറ്റ് ഏജൻസികളോ നേരിട്ട് ഇടപ്പെട്ടില്ലയെന്നാണ് റിപ്പോർട്ട്.

സൂറത്തിലെ വജ്രവ്യാപാര രംഗത്ത് ദീർഘകാലം പ്രവർത്തിച്ചിരുന്ന ഇവർ വജ്രവ്യാപാര മേഖലയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു



Post a Comment

0 Comments