പേരാമ്പ്രയില്‍ പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ലഹരി സംഘം; തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്കും മര്‍ദ്ദനം; സ്ത്രീകള്‍ ഉള്‍പ്പെടെ 5 പേര്‍ പിടിയില്‍.

 

 കോഴിക്കോട് : പേരാമ്പ്രയില്‍ പരിശോധനയ്ക്കെത്തിയ പോലീസിനെയും തടയാന്‍ ശ്രമിച്ച നാട്ടുകാരെയും ലഹരിമരുന്ന് സംഘം ക്രൂരമായി ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് യുവാക്കളും ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് ബലപ്രയോഗത്തിലൂടെ പിടികൂടി. കോഴിക്കോട് റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പാണ്ടിക്കോട് വെച്ച് ഡാന്‍സാഫ് (DANSAF) സ്‌ക്വാഡ് നടത്തിയ ലഹരിവേട്ടയ്ക്കിടെയാണ് നാടകീയമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.



Post a Comment

0 Comments