പയ്യാവൂർ പഞ്ചായത്ത് തല വികസനസദസ്സ് സംഘടിപ്പിച്ചു


പയ്യാവൂർ: പഞ്ചായത്ത്തല വികസന സദസ്റ്റ് സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു‌. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അധ്യക്ഷത വഹിച്ചു. പയ്യാവൂർ പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച വികസന സദസ്സിൽ അടിസ്‌ഥാന സൗകര്യ വികസനം, റോഡ് ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, ടൂറിസം, ശുദ്ധജലം, സാമൂഹികക്ഷേമം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും ചർച്ച ചെയ്തു. പി.കെ.ബാലകൃഷ്ണൻ, ഇ. കെ.കുര്യൻ, ഫാ.ബേബി കട്ടിയാങ്കൽ, ഫാ.മനു മാത്യു, ഫാ.ബിബിൻ അഞ്ചെമ്പിൽ, ബേബി മുല്ലക്കരി, മേഴ്‌സി തുരുത്തേൽ, ജോസ് വണ്ടാക്കുന്നേൽ, ഷൈജു നാരായണൻ, നാരായണൻ ഇടവൻ, യു.പി.അബ്‌ദുൽ ഖാദർ, സുരേഷ് : കുമാർ, ടി.പി.അഷ്റഫ്, ട്വിങ്കൾ ശശി, ജോസ് മണ്ഡപം, വിൽസൺ കന്നുകെട്ടിയിൽ, ജോയി പുന്നശേരിമലയിൽ, സൈമൺ പാഴുക്കുന്നേൽ, ഒ.കെ.ശ്രീധരൻ, ജോസഫ് അറയ്ക്കപ്പറമ്പിൽ, ബിനു കരോട്ട് പുതിയത്ത്, ജയിംസ് തുരുത്തേൽ, അനീസ് നെട്ടനാനിയിൽ, ഗോപാലകൃഷ്ണൻ, സ്മിത, ടെൻസൺ കണ്ടത്തിൻകരയിൽ, സൈമൺ പെരുവക്കുന്നേൽ, ഫ്രാൻസിസ് കാരിക്കാട്ടു കുഴിയിൽ, കുര്യാക്കോസ്, വിൽസൺ കുറുപ്പനാട്ട്, സിബിച്ചൻ ഉദിന്താനത്ത്, മിനി മനോജ്, അജീഷ്, പ്രദീപ്, എന്നിവർ പ്രസംഗിച്ചു. വികസന സദസ്സിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് ഭാരവാഹികൾ പയ്യാവൂർ ടൗണിന്റെ സമഗ്ര വികസന സാധ്യതകൾ ഉൾപ്പെടുന്ന പത്തോളം നിർദേശങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. വ്യാപാരി നേതാക്കളായ ജോസു കുട്ടി കുര്യൻ, കെ.സുരേഷ് കുമാർ, പി.വി.രാമചന്ദ്രൻ എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.



Post a Comment

0 Comments