മധുരപ്രേമികളേ ഇതിലേ…; രുചികരമായ റവ കേസരി ഇനി മിനിറ്റുകൾക്കുള്ളിൽ

 

തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളിൽ ഒന്നാണ് റവ കേസരി. മലയാളികൾക്കും പ്രിയപ്പെട്ട ഈ വിഭവം ഉണ്ടാക്കാനും വളരെ എളുപ്പമാണ്. ഏതൊരു ആഘോഷവേളയിലും മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. എങ്ങനെ ഇത് ഉണ്ടാക്കാമെന്ന് നോക്കാം.

അവശ്യ സാധനങ്ങൾ

റവ – 1 കപ്പ് (200 gm)
വെള്ളം – 2¼ കപ്പ് (560 ml)
ഏലക്ക – 4 എണ്ണം
പഞ്ചസാര – 1 കപ്പ് (250 gm)
കുങ്കുമപ്പൂവ് – 1 പിഞ്ച്
ചൂടുവെള്ളം – 2 ടേബിൾ സ്പൂൺ
നെയ്യ് – 6 ടേബിൾ സ്പൂൺ (90 ml)
കശുവണ്ടി – 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യമായി ഒരു പാനിൽ ഒന്നര ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് റവ ചേർത്ത് ഇടത്തരം തീയിൽ ഗോൾഡൻ നിറമാകുന്നത് വരെ നന്നായി വറുത്തെടുക്കുക. റവ കരിഞ്ഞുപോകാതെ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വറുത്ത റവ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇതേ പാനിൽ തന്നെ രണ്ടര കപ്പ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്ന റവ കുറേശ്ശെയായി വെള്ളത്തിലേക്ക് ചേർക്കുക. റവ കട്ടപിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. റവ വെള്ളം കുടിച്ച് നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് ഇളക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. കേസരിക്ക് നല്ലൊരു മണം ലഭിക്കാനായി ഏലക്കായ പൊടിച്ചത് ചേർക്കുക. നേരത്തെ നെയ്യിൽ വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും കൂടി ഇതിലേക്ക് ചേർക്കാവുന്നതാണ്. മിശ്രിതം പാത്രത്തിന്റെ വശങ്ങളിൽ നിന്നും വിട്ടു വരുന്ന പാകമാകുമ്പോൾ തീ അണച്ച് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.



Post a Comment

0 Comments