ടാറ്റ നിക്ഷേപം; മുഖ്യമന്ത്രി പറഞ്ഞതെല്ലാം വസ്തുതാ വിരുദ്ധം എന്ന് പി രാജീവ്


ടാറ്റ ഗ്രൂപ്പ് കേരളത്തിൽ കപ്പൽശാല നിർമാണത്തിനായി വൻ നിക്ഷേപം നടത്തും എന്ന നുണക്കഥ പൊളിഞ്ഞതിനു പിന്നാലെ മുഖ്യമന്ത്രി വിഡി സതീശ നടത്തി വാർത്താ സമ്മേളനത്തെ വിമർശിച്ച് മുൻ വ്യാവസായിക വകുപ്പ് മന്ത്രി പി രാജീവ്. നേരത്തെ നടത്തിയ നുണപ്രചാരണത്തിന് പിന്നാലെ മുഖ്യമന്ത്രി ഇന്ന് നടത്തിയ വാർത്ത സമ്മേളനവും വസ്തുതാ വിരുദ്ധം ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞുമുഖ്യമന്ത്രിയെ കണ്ടത് ടാറ്റയുടെ പ്രതിനിധിയല്ല എന്ന് പറഞ്ഞ പി രാജീവ്, ടാറ്റയുടെ ഷെയർ ഉള്ള സബ്ഡിയറി കമ്പനിയുടെ പ്രതിനിധിയാണ് മുഖ്യമന്ത്രിയെ കണ്ടത് എന്നും വിശദീകരിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആ സബ്ഡിയറി കമ്പനിയുമായി എം..യൂ. ഒപ്പിട്ടിരുന്നു എന്നും അദ്ദേഹം അറിയിച്ചു.മുഖ്യമന്ത്രി ടാറ്റയുമായി നടത്തിയ പ്രസ്താവനയും വസ്തുതാ വിരുദ്ധം ആണെന്നും ടാറ്റയെ സംശയത്തിന്റെ നിഴലിൽ നിർത്താൻ മുഖ്യമന്ത്രി ശ്രമിക്കില്ല എന്ന് കരുതിയിരുന്നെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞുകേരളത്തിൽ ടാറ്റ ​ഗ്രൂപ്പ് കപ്പൽ നിർമ്മാണശാല നിർമ്മിക്കുന്നുവെന്ന വിഡി സതീശന്റെ വാദം തള്ളിക്കൊണ്ട് ടാറ്റ ​ഗ്രൂപ്പ് തന്നെ രം​ഗത്ത് വന്നതോടെയാണ് നുണക്കഥകൾ ഒന്നൊന്നായി പൊളിയുന്നത്. 10,000 കോടിയുടെ നിക്ഷേപം നടത്തുന്നുവെന്ന വിഡി സതീശന്റെ വാദമാണ് കമ്പനി തള്ളിയത്.



إرسال تعليق

0 تعليقات