വാഗമണ്ണിലെ വരാട്ടുമേട് ഉൾപ്പെടെ ഭൂമാഫിയ കയ്യേറിയ ഭൂമി ഒഴിപ്പിച്ചു. വാഗമൺ വില്ലേജിൽ 610 ഏക്കർ സർക്കാർ ഭൂമിയാണ് ഭൂമാഫിയ കയ്യേറി കൈവശപ്പെടുത്തിയിരുന്നത്. സിപിഐഎം പ്രതിഷേധത്തെ തുടർന്നാണ് അധികൃതർ ഇപ്പോൾ നടപടി കൈക്കൊണ്ടത്. എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ഇവിടെ സർക്കാർ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഭരണമാറ്റത്തിന് പിന്നാലെ ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഭൂമി കൈയ്യേറ്റം നടന്നത്. പിന്നാലെ വലിയ പ്രതിഷേധവും ഉയർന്നു. ഭൂ മാഫിയ കയ്യേറിയ ഭൂമിയിലേക്ക് കഴിഞ്ഞ ദിവസം സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തിയിരുന്നു. റവന്യൂ അധികാരികൾ പൊളിച്ചു നീക്കി ഭൂമി ഏറ്റെടുത്തില്ലെങ്കിൽ അടുത്ത ദിവസം തന്നെ സിപിഐഎം വളണ്ടിയർമാരെ പങ്കെടുപ്പിച്ചുകൊണ്ട് നിർമ്മിതികളെല്ലാം പൊളിച്ചു നീക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇതേ തുടർന്നാണ് റവന്യു ഉദ്യോഗസ്ഥർ കയ്യേറ്റ ഭൂമിയിലെ നിർമിതികൾ പൊളിച്ചു നീക്കാൻ തയ്യാറായത്.






0 تعليقات