ലൈവ് സ്ട്രീമില്‍ ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ചു; തൊപ്പി ഗാങ്ങിലെ മുഹമ്മദ് അറസ്റ്റില്‍

 

യൂട്യൂബർ തൊപ്പിക്കെതിരായ കേസിൽ ആദ്യഅറസ്റ്റ്. തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിൽ ഗായകൻ ഹനാൻഷായെ പരാമർശിച്ചാണ് യുവതിയേ അധിക്ഷേപിച്ചത്. ഹനാൻഷായുടെ സുഹൃത്തിന്റെ ഭാര്യയെ ലൈവ് സ്ട്രീമിൽ അപമാനിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്റ് ചെയ്തു.അതേസമയം സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ, യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാണ് പൊലീസ് നീക്കം. വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് നടപടി. തൊപ്പിയുടെ പാസ്പോർട്ട് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് മറുപടി നൽകിയ ശേഷമാണ് തൊപ്പി ഒളിവിൽ പോയത്. രണ്ടാമത്തെ നോട്ടീസിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇതോടെയാണ് തൊപ്പി എന്ന നിഹാദ് വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതായി പൊലീസിന് വിവരം ലഭിച്ചത്. ഉടൻ ലുക്ക്‌ ഔട്ട്‌ സർക്കുലർ ഇറക്കും.

Post a Comment

0 Comments