ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്.

 

തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി വിധി മൃഗസംരക്ഷണ നിയമത്തിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമെന്നാണ് അപ്പീലില്‍ തമിഴ്നാട് സര്‍ക്കാരിന്റെ വാദം. ഗോവധത്തിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി.ഹൈക്കോടതി സ്വന്തം നിലയില്‍ നിയമം നിര്‍മ്മിച്ചു. നിയമ നിര്‍മ്മാണ സഭയ്ക്കാണ് ഗോവധ നിരോധനത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം. കോടതി നിയമ നിര്‍മ്മാണ സഭയുടെ അധികാരത്തില്‍ കടന്നുകയറി. പ്രജനനത്തിനോ വളര്‍ത്താനോ കഴിയാത്ത പശുക്കളെ കൊല്ലാമെന്നുമാണ് നിയമമെന്നുമാണ് തമിഴ്നാട് സര്‍ക്കാരിന്റെ അപ്പീലിലെ വാദം.

ബക്രീദിനോട് അനുബന്ധിച്ച് കോയമ്പത്തൂരില്‍ പൊതുസ്ഥലത്തെ ഇറച്ചിവെട്ട് മുന്‍നിര്‍ത്തിയായിരുന്നു ഹൈക്കോടതിയിലെ ഹര്‍ജി. മെയ് പതിനേഴിനായിരുന്നു ഹൈക്കോടതി ഉത്തരവിറക്കിയത്. സംസ്ഥാനത്തെവിടെയും ഗോവധം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയോ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസോ പൊലീസ് സേനാ മേധാവിയോ ഉറപ്പാക്കണമെന്നും ഹര്‍ജിയിലുണ്ടായിരുന്നു. പാല്‍ ഉല്‍പാദനത്തിനും ഗ്രാമീണ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വേണ്ടി പശുക്കളെ കൊല്ലുന്നത് നിരോധിച്ച 1976 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്.


Post a Comment

0 Comments