ഇരിട്ടി: സിവിൽ ഡിഫൻസ് ഇരിട്ടിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ (മെക്കാനിക്) കൂടിയായ സിവിൽ ഡിഫൻസ് കോഡിനേറ്റർ നൗഷാദ് പി. എച്ചിനുള്ള ആദരവും, യുവ ആപതാ മിത്ര മാസ്റ്റർ ട്രയിനർമാരായ സി. കെ. നിയാസ് നാസറിനും സനിൽ സണ്ണിക്കും നൽകിയ ആദരവും ഉൾപ്പെടുത്തി ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിന് മുന്നോടിയായി, നിലയ്ക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഫയർ & റെസ്ക്യൂ ഓഫീസർ രജ്ഞിത്ത് സാറിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി. സിവിൽ ഡിഫൻസ് ഇരിട്ടി ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഉൻമേഷ് കെ. ബി. സ്വാഗതം പറഞ്ഞു. പോസ്റ്റ് വാർഡൻ ഡോളമി കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി സ്റ്റേഷൻ ഓഫീസർ ടി. വി. ഉണ്ണികൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഫയർ & റെസ്ക്യൂ ഓഫീസർ (മെക്കാനിക്) നൗഷാദ് പി. എച്ചിനെ ആദരിക്കുകയും ചെയ്തു. ചടങ്ങിലെ മുഖ്യാതിഥിയായി ഇരിട്ടി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മെഹറൂഫ് വാഴോത്ത് പങ്കെടുത്തു. യുവ ആപതാ മിത്ര മാസ്റ്റർ ട്രയിനർ സി. കെ. നിയാസ് നാസറിനെ മെഹറൂഫ് വാഴോത്ത് ആദരിച്ചു. യുവ ആപതാ മിത്ര മാസ്റ്റർ ട്രയിനർ സനിൽ സണ്ണിയെ കണ്ണൂർ ഡെപ്യൂട്ടി ഡിവിഷൻ വാർഡൻ അബ്ദുൾ റഹൂഫ് പി. എം. ആദരിച്ചു. റിക്രിയേഷൻ ക്ലബ്ബ് ഇരിട്ടി സെക്രട്ടറി വിജീഷ് കെ. വി. ആശംസകൾ നേർന്നു. ആദരിക്കപ്പെട്ട നൗഷാദ് പി. എച്ച്., സി. കെ. നിയാസ് നാസർ, സനിൽ സണ്ണി എന്നിവർ മറുപടി പ്രസംഗം നടത്തി. സിവിൽ ഡിഫൻസ് ഇരിട്ടി വാർഡൻ അരുൺ ബാലക്കണ്ടി നന്ദി രേഖപ്പെടുത്തി. ചടങ്ങ് സമാപിച്ചു.




0 تعليقات