ബാങ്ക് ജീവനക്കാർ 57-ാം ദേശസത്‌കരണ ദിനം ആഘോഷിച്ചു.


കണ്ണൂർ: രാജ്യം ബാങ്ക് ദേശസാൽകരണത്തിന്റെ 57-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശസാൽക്കരണ ദിനാഘോഷം നടത്തി. കണ്ണൂർഎഐബിഇഎ ഹാളിൽ നടന്ന യോഗത്തിൽ എ.ഐ.ബി. ഇ.എ ജില്ലാ ചെയർമാൻ വിമൽ രഘൂത്തമൻ അധ്യക്ഷത വഹിച്ചു. യോഗം കണ്ണൂർ MLA അഡ്വ. ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ പക്കൽ നിന്ന് പൊതുജനങ്ങൾക്കായി സേവനങ്ങൾ തുറന്ന് കൊടുത്ത മഹത്തായ തീരുമാനമായിരുന്നു ബാങ്ക് ദേശസാൽകരണം എന്നും എന്നാൽ ഇന്ന് അതെല്ലാം തിരിച്ചു കോർപ്പറേറ്റുകൾക്ക് കൊടുക്കുന്ന സാഹചര്യം ആണ് ഇന്നുള്ളതെന്നും, കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ശക്തമായി നിലകൊള്ളണം എന്നും അതിന് വേണ്ടി എ ഐ ബി.ഇ.എ നടത്തുന്ന ധീരമായ ചെറുത്തുനിൽപ്പിനെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ.ബി. ഇ.എ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ്‌ കൂവേരി മുഖ്യ പ്രഭാഷണം നടത്തി. എ. കെ.ബി.ആർ. എഫ് ജില്ലാസെക്രട്ടറി എ.സി.മാധവൻ, എ.കെ.ബി.ജെ. എഫ് ജില്ലാ സെക്രട്ടറി കെ.ജയരാജൻ, ജില്ലാ വനിതാ കൺവീനർ ടി.സാഗര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.വി അനീഷ് കൃഷ്ണൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.ബിജോയ്‌ യോഗത്തിന് നന്ദിയും അർപ്പിച്ചു.



إرسال تعليق

0 تعليقات