കണ്ണൂർ : കേരളാ ഫോറസ്റ്റ് സർപ്പാ സ്‌നെയ്ക്ക് വളണ്ടിയേഴ്‌സിൻ്റെയും വന്യജീവി സംരക്ഷകരുടെയും കൂട്ടായ്മയായ കണ്ണൂർ പ്രസാദ് ഫാൻസ് അസോസിയേഷൻ കൂട്ടായ്മയിലെ അംഗങ്ങളുടെ സംഗമവും ജലയാത്രയും പറശ്ശിനിക്കടവിൽ വച്ച് സംഘടിപ്പിച്ചു.
പാമ്പ് പിടുത്തത്തിൻ്റെ ശാസ്‌ത്രീയ വശങ്ങളെക്കുറിച്ച് വിശദമായ ക്ലാസ് സംഘടിപ്പിച്ചു.
വന്യജീവികളുടെ അക്രമത്തെക്കുറിച്ചും ഓരോ ജീവികളും ഭൂമിയിൽ നിലനിൽക്കേണ്ട ആവശ്യകതയെക്കുറിച്ചുo ഈ കൂട്ടായ്മയിൽ ചർച്ച നടത്തി.
കേരളാ ഫോറസ്റ്റ് സർപ്പാടീമിന് കീഴിൽ സേവനം ചെയ്യുന്ന മുഴുവൻ വണ്ടിയേഴ്സിനും സൗജന്യ ഇൻഷൂറൻസ് പദ്ധതി കേരളാ ഫോറസ്റ്റ് വകുപ്പ് നടപ്പിലാക്കുകയും വളണ്ടിയേഴ്സിന് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യണം എന്നും കൂട്ടായ്മയിൽ ആവശ്യപ്പെട്ടു
മനോജ് കാമനാട് , ശുചീന്ദ്രൻ മൊട്ടമ്മൽ എന്നിവർ ക്ലാ എടുത്തു. വിജയകുമാർ മാസ്റ്റർ വൈശാഖ് എസ്സ് ജോഷി ജോസഫ്, വിപിൻദാസ് മമ്പറം, നിധിൻ കാനായിക്കാരൻ, ജിജേഷ് അണ്ണാമല എന്നിവർ സംസാരിച്ചു
ഹേമന്ത് വലിയന്നൂർ അബ്ദുൾ റഹൂഫ്. പി എം
ഷിജിത്ത് മാവില എന്നിവർ നേതൃത്വം കൊടുത്തു.







0 Comments