നാ​ഗാലാൻഡിൽ ഐ ഇ ഡി സ്ഫോടനം; ഒരു സൈനീകന് വീരമൃത്യു.

 

നാ​ഗാലാൻഡ് സുഖോവിക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരു സൈനീകന് വീരമൃത്യു. നാല് സൈനീകർക്ക് പരുക്കേൽക്കുകയും ചെയ്തു. അസം റൈഫിൽസ് വാഹനവ്യൂഹത്തിൻ്റെ സമീപത്ത് ഐ ഇ ഡി സ്പോടനമുണ്ടായതായാണ് വിവരം.

സംഭവത്തിൽ അസാം റൈഫിൾസിലെ ഒരു ഉദ്യോ​ഗസ്ഥനാണ് മരിച്ചിരിക്കുന്നതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ കനത്ത സുരക്ഷയും പരിശോധനയുമാണ് മേഖലയിൽ ഒരുക്കിയിട്ടുള്ളത്.



Post a Comment

0 Comments