പത്തനംതിട്ടയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; പത്തിലധികം പേർക്ക് പരുക്കേറ്റു

പത്തനംതിട്ട കോന്നി അട്ടച്ചാക്കലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. പത്തിലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. പത്തനംതിട്ട കരുമാൻതോട് റോഡിൽ ഓടുന്ന ബ്ലൂ ഹിൽ ബസുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം എന്ന് ജീവനക്കാർ പറഞ്ഞു. ഒരേ കമ്പനിയുടെ ബസുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ലെന്നാണ് വിവരം.



Post a Comment

0 Comments