വടകര എംഡിഎംഎ കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്‌മ (30) ആണ് അറസ്റ്റിലായത്. നേരത്തെ പിടിയിലായ അധ്യാപികമാർ നൽകിയ വിവരങ്ങളുടെയും സാമ്പത്തിക ഇടപാട് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. കേസിലെ ലഹരി ശൃംഖല കൂടുതൽ വ്യാപകമാണെന്ന സൂചനകൾക്കിടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.







0 Comments