യു ഡി എഫ് സർക്കാർ മുന്നോട്ട് വെച്ച ഓപ്പറേഷൻ തൂഫാന് നാണക്കേടായിരിക്കുകയാണ് രമേശ് ചെന്നിത്തലയുടെ പൊലീസ്. മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിലാണ് സംഭവം. ലഹരി പിടികൂടുന്ന ഡാൻസാഫ് സംഘത്തിലെ മൂന്നുപേർക്കാണ് മദ്യപിച്ച് വാഹനമോടിച്ചതിന് സസ്പെൻഷൻ നൽകിയത്. ഇവർക്കെതിരെ പൊലീസ് കേസും എടുത്തു.
മദ്യപിച്ച് ലക്ക് കെട്ട് പോലീസ് വാഹനം ഓടിച്ചതിലാണ് നടപടി. മദ്യപിച്ച് വാഹനമോടിച്ചത് നാട്ടുകാർ തടഞ്ഞതോടെ ഒരു പൊലീസുകാരൻ ഇറങ്ങിയോടുകയും ചെയ്തു. വാഹനമോടിച്ച പോലീസ് ഉദ്യോഗസ്ഥൻ പ്രിയേഷ് വൈദ്യ പരിശോധനയിൽ മദ്യപിച്ചെന്നു തെളിഞ്ഞിട്ടുണ്ട്.സുമൻ, പ്രിയേഷ് , രാഹുൽ എന്നീ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാർക്കാണ് സസ്പെൻഷൻ നൽകിയിട്ടുള്ളത്. നടപടി എടുക്കേണ്ടി വന്നത് ദൃശ്യങ്ങൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്. ഇവരോടിച്ച പൊലീസ് വാഹനം ഓട്ടോയിൽ ഇടിക്കാൻ പോയപ്പോൾ വനിത ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്കാണ് .





0 Comments