തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസുകാരൻ്റെമൃതദേഹം കണ്ടെത്തി.





കണ്ണൂർ: പൂമംഗലംകൊടിലേരി പാലത്തിന് സമീപം തോട്ടിൽ ഒഴുക്കിൽ കാണാതായ നജുവാൻ അഹമ്മദ്(3) മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് ബന്ധുക്കളോടൊപ്പം തോട്ടിനരികിലെത്തിയ കുട്ടി അബദ്ധത്തിൽ വെള്ളത്തിൽ വീഴുന്നത്. ഇതേ തുടർന്ന കാണാതായ കുട്ടിക്കായി നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പോസ്‌റ്റുമോർട്ടം നടപടികൾക്കായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




Post a Comment

0 Comments