മാട്ടൂൽ: മാട്ടൂലിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടംകേരള വിഷൻ കേബിളുകൾവ്യാപകമായി നശിപ്പിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത് .പയ്യന്നൂർ കേബിൾ ഇന്റർനെറ്റ് കമ്പനിയുടെ കീഴിലുള്ള മാട്ടൂൽ കാവിലെ പറമ്പ്. എസി കോളനി ആയുർവേദ ഹോസ്‌പിറ്റൽ, ഡിസ്കോസ്റ്റോപ്പ് തുടങ്ങിയ പ്രദേശങ്ങളിൽ സ്ഥാപിച്ചിരുന്ന കേരള വിഷൻ കേബിളുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് കേരള വിഷന്റെ ബ്രോഡ്ബാൻഡ് ഡിജിറ്റൽ സേവനങ്ങളും BSNL K-FON, Rail Teles ഇന്റർനെറ്റ് സേവനങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടു. നാട് ലോകകപ്പ് ആവേശത്തിൽ നിൽക്കുമ്പോഴാണ് സാമൂഹ്യവിരുദ്ധർ പ്രദേശത്തെ ഇന്റർനെറ്റ് ഡിജിറ്റൽ ടിവി സംവിധാനം തടസ്സപ്പെടുത്തിയത്. കുറ്റക്കാരെ കണ്ടെത്തി കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടു. പയ്യന്നൂർ നെറ്റ്‌വർക്ക് ചാനൽ എംഡി മനോജ് കുമാർ, സി ഒ എ സംസ്ഥാന കമ്മിറ്റി അംഗം കെ സജീവ് കുമാർ, കെ വി എൻ ബൈജു, എൻ രഞ്ചിത്ത്, പ്രജി എൻ, കെവി പ്രമൻ, ദിനേശൻ മർവൻസ് എന്നിവർ പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
0 Comments