പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ഡോക്ടർമാർക്ക് ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തൽ. രാവിലെ 10ന് കാലിന് ചികിത്സ തേടിയെത്തിയ കുട്ടിക്ക് അനസ്തേഷ്യ നൽകിയത് വൈകിട്ട്. ആ സമയം മുറിവ് ഉണങ്ങിയിരുന്നു. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ഡോക്ടർമാരുടെ ഭാഗത്തു നിന്ന് ഉണ്ടായത് കുറ്റകരമായ അനാസ്ഥയെന്നും മെഡിക്കൽ ബോർഡ്. ക്രിമിനൽ അനാസ്ഥയിൽ അന്വേഷണ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് ശുപാർശ.അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. പിഴവു മനസ്സിലാക്കി വൈകിട്ട് ആറുമണിയോടെ കുട്ടിയെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ബോഡി യോഗത്തിൽ ഗവൺമെന്റ് പ്ലീഡറും ഡിഎംഒയും തമ്മിൽ തർക്കമുണ്ടായി. അഞ്ചിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ആകില്ലെന്ന് ഗവൺമെന്റ് പ്ലീഡർ യോഗത്തിൽ പറഞ്ഞു. ഇതോടെ രണ്ട് ഡോക്ടർമാരെ വിദഗ്ധസമിതിയിൽ നിന്നും ഒഴിവാക്കി.സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തേഷ്യ ഡോക്ടറെ പോലീസ് ചോദ്യം ചെയ്തിരുന്നു. അനസ്തേഷ്യ അനിവാര്യമായിരുന്നെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ഡോക്ടർ അഞ്ജലി പൊതുവാളിന്റെ മൊഴി. കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധ, പ്ലാസ്റ്റിക് സർജൻ എന്നിവരുടെ അതെ നിലപാട് തന്നെയാണ് അനസ്തേഷ്യ വിഭാഗം ഡോക്ടർ അഞ്ജലി പൊതുവാളും ചോദ്യം ചെയ്യലിൽ ആവർത്തിച്ചത്. കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും സ്റ്റേഷനിൽ ഹാജരായിരുന്നില്ല. കുട്ടിക്ക് അനസ്തേഷ്യ നൽകേണ്ട തരത്തിൽ മുറിവ് ഉണ്ടായിരുന്നിലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു വിരുദ്ധമായാണ് മൊഴി.





0 تعليقات