ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് ജനദ്രോഹ പരിഷ്കാരങ്ങൾ: മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ


ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് ജനദ്രോഹ പരിഷ്കാരങ്ങളാണെന്ന് മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. ലക്ഷദ്വീപ് ജനത വീർപ്പു മുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ ദ്വീപിലേക്ക് വരുന്നത് ഒന്നോ രണ്ടോ ദിവസം മാത്രമാണെന്നും കൂടിക്കാഴ്ചയ്ക്ക് സമയം ലഭിക്കുന്നില്ലെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. നിലവിലെ എംപി ലക്ഷദ്വീപിന്റെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല. ലക്ഷദ്വീപുകാർ നിർബന്ധിതമായി ഒഴിഞ്ഞുപോകേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതായും ഒഴിവുകൾ നികത്തുന്നില്ലെന്നും മുഹമ്മദ് ഫൈസൽ ചൂണ്ടിക്കാണിച്ചു. ഒരു വിഷയത്തിലും നിലവിലെ എംപി ഇടപെടുന്നില്ല. അഡ്മിനിസ്‌ട്രെറ്റർ ലക്ഷദ്വീപിൽ വരുന്നത് പോലും വല്ലപ്പോഴുമാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രമന്ത്രിമാരെയും വകുപ്പ് സെക്രട്ടറിമാരെയും കണ്ടതായും മുഹമ്മദ് ഫൈസൽ പറഞ്ഞു.




إرسال تعليق

0 تعليقات