കണ്ണൂർ: പി. എൻ. പണിക്കർ ഓർമ്മയ്ക്കായി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പൂമരം പ്രതിഭോത്സവം' ശ്രദ്ധേയമായി. കണ്ണൂർ കെ.പി.എസ്.ടി ഹാളിൽ നടന്ന ചടങ്ങ് സഞ്ജന രാജീവൻ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ജില്ലാതലത്തിൽ നടത്തിയ പ്രഭാഷണ പരമ്പരയിലെ മികച്ച പ്രഭാഷകർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഷാഹിറ ജാഫറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രാമദാസ് കതിരൂർ മുഖ്യ പ്രഭാഷണം നടത്തി. കെ. കെ. കീറ്റുകണ്ടിയുടെ 'ഗണിത കൗതുകം' പരിപാടിയും അരങ്ങേറി. ചടങ്ങിൽ ഷൈജ പി. അനിൽ, ബീന ബിജു, ഷാജി കാട്യത്ത്, സി. പി. ശ്രീകല, പ്രസീതൻ എൻ. കെ, ദിവ്യ സഞ്ജയ്, സമീറ തയ്യിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.




0 تعليقات