പയ്യന്നൂർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പയ്യന്നൂർ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയകുറ്റൂർ കണ്ണാടിപ്പൊയിൽ സ്വദേശി വടക്കേക്കുറ്റ് വീട് ജോസഫിന്റെ മകൻ വി ജെ വിൻസെൻ്റിനെ (49) അബ്കാരി നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
റെയ്ഡിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം പി സുരേഷ് ബാബു , പ്രിവന്റീവ് ഓഫീസർമാരായ വി വി ഷിജു, പി നിജിഷ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ പി സബീഷ് , എ വി സജിൻ, പി സൂരജ്, ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.
പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.






0 Comments