ഇരിട്ടി: മാക്കൂട്ടം -ചുരം റോഡിന്റെ തകർച്ച പരിഹരിക്കാൻ സംസ്ഥാന സർക്കാറിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ബംഗ്‌ളൂരു- കണ്ണൂർ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ നിവേദനം നൽകി . ഇക്കാര്യത്തിൽ കർണ്ണാടക സർക്കാറിന്റെ ശ്രദ്ധപതിയാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബംഗ്‌ളൂർ- കണ്ണൂർ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയായ സഞ്ചാരം ഗ്രൂപ്പ് വൈദ്യുതി മന്ത്രി സണ്ണിജോസഫിനും മുഖ്യമന്ത്രി വി.ഡി.സതീശനും നിവേദനം നൽകി. ബംഗ്‌ളൂരുവിൽ ജോലിചെയ്യുന്ന കണ്ണൂരിൽ നിന്നുള്ള 300 ഓളം പേരുടെ കമ്മ്യൂണിറ്റി കൂട്ടായ്മയാണ് സഞ്ചാരംഗ്രൂപ്പ്.അടുത്തിടെ ടാറിംങ് നടത്തിയ ഭാഗം പൂർണ്ണമായും തകർന്നത് ആശങ്കയുണ്ടാക്കുന്നതായി നിവേദനത്തിൽ പറഞ്ഞു. കാലവർഷം ശക്തി പ്രാവിക്കുന്നതിന് മുൻമ്പ് റോഡിന്റെ സ്ഥിതിയിതാണെങ്കിൽ കാലവർഷം കഴിയുമ്പോഴെക്കും ഇതുവഴിയുള്ള യാത്ര മുടങ്ങുന്ന സ്ഥിതിയാകുമെന്ന് നിവേദക സംഘം ആശങ്ക പ്രകടിപ്പിച്ചു. 17 കിലോമീറ്റർ വരുന്ന മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള ചുരം പാതയിൽ അടുത്തിടെ നവീകരിച്ച 5.9 കിലോമീറ്ററും അവശേഷിക്കുന്ന 5.8 കിലോമീറ്ററും പൂർണ്ണമായും തകർന്നിരിക്കുകയാണ്.
കാലർഷത്തിന് മുൻമ്പാണ് പെരുമ്പാടി മുതൽ മെതിയടി പാറ വരെ ( ഹനുമാൻ അമ്പലം) വരെയുള്ള ഭാഗം മൂന്ന് റീച്ചുകളായി 11.75 കോടി രൂപ ചിലവിൽ നവീകരിച്ചത്.ഈ ഭാഗമാണ് ഇപ്പോൾ പൂർണ്ണമായും തകർന്നിരിക്കുന്നത്. നിർമ്മാണത്തിലെ അപാകതയാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതേ കാലഘട്ടിൽ നവീകരിച്ച കൂട്ടപുഴ പാലം മുതൽ മാക്കൂട്ടം ചെക്ക് പോസ്റ്റ് വരെയുള്ള ഭാഗം ഒരു പോറലും എൽക്കാതെ നിലനില്ക്കുമ്പോഴാണ് അതിന് ശേഷം നവീകരിച്ച ഭാഗം മൂന്ന് മാസത്തിനിടയിൽ പൂർണ്ണമായും തകർന്നത്.






0 Comments