രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി


കണ്ണൂര്‍: ഡല്‍ഹിയില്‍ സമാധാനപരമായി സമരം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ വലിച്ചിഴച്ച് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ  മഠത്തില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഇന്ത്യയില്‍ നടത്തിയ എല്ലാ പൊതുപരീക്ഷകളുടെയും വിശ്വാസ്യത തകര്‍ന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധ സമരത്തിനെതിരെയാണ് ഡല്‍ഹിയില്‍ കഴിഞ്ഞദിവസം പൊലീസ് ക്രൂര മര്‍ദ്ദനം അഴിച്ചുവിട്ടത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് 13 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടും അത് കണ്ടില്ലന്ന് നടിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ തുടരുന്നത്. ശ്രീജ മഠത്തില്‍ പറഞ്ഞു.


Post a Comment

0 Comments